മൂന്നുവർഷത്തെ ഖുർആൻ ഹിഫ്ളും സബ്അ ഖിറാആത്ത്, മുത്തശാബിഹാത്ത്, ശാസ്ത്രീയ പഠനം തുടങ്ങി ഖുർആൻ പഠനങ്ങൾക്ക് ഊന്നൽ നൽകിയുള്ള എട്ടു വർഷത്തെ ശരീഅ പഠനവും അടങ്ങിയതാണ് ഫുർഖാനി കോഴ്സ്. മത വിദ്യാഭ്യാസത്തിന് പുറമെ എസ്എസ്എൽസി, പ്ലസ് ടു, ഡിഗ്രി വിദ്യാഭ്യാസവും ഐടി-സാങ്കേതിക പഠനങ്ങളും മറ്റു പ്രബോധന പരിശീലനങ്ങളും ഉൾപ്പെട്ടതാണ് ഈ കോഴ്സ്.
-
മദ്രസ, സ്കൂൾ മൂന്നാം ക്ലാസ് പാസായ 9 വയസ്സ് കവിയാത്ത ആൺകുട്ടികൾക്കാണ് നിലവിൽ കോഴ്സിന് അഡ്മിഷൻ നൽകപ്പെടുന്നത്.
- 13 വയസ്സിൽ കവിയാത്ത ഹിഫ്ള് പൂർത്തിയാക്കിയ ആൺകുട്ടികൾക്ക് നേരിട്ട് ശരീഅ പഠനത്തിന് ഇൻറർവ്യൂ വഴി അഡ്മിഷൻ ലഭിക്കുന്നതാണ്.
- വിദ്യാർത്ഥിയും രക്ഷിതാക്കളും പൂർണമായും സുന്നി ആശയാനുഷ്ഠാനങ്ങൾ അംഗീകരിക്കുന്നവരായിരിക്കണം.
- ഇൻറർവ്യൂനുള്ള അപ്ലിക്കേഷനു കൂടെ കുട്ടിയുടെ ഫോട്ടോ, ബർത്ത് സർട്ടിഫിക്കറ്റ്, മൂന്നാം ക്ലാസ് പാസായതിൻ്റെ മദ്രസയുടെ സാക്ഷിപത്രം / മാർക്ക് ലിസ്റ്റ് എന്നിവ അപ്ലോഡ് ചെയ്യേണ്ടതാണ്.
- നോക്കി ഓതൽ, ഹിഫ്ള്, ഓറൽ ആൻഡ് റിട്ടൺ - എന്നീ രൂപങ്ങളിലായിരിക്കും ഇൻറർവ്യൂ നടത്തപ്പെടുക.
- അപേക്ഷ സ്വീകരിക്കപ്പെട്ടവർക്ക് ഇൻറർവ്യൂ തീയതി അറിയിക്കുന്നതായിയിരിക്കും
- ഇൻറർവ്യൂനുള്ള അപേക്ഷ സ്വീകരിക്കുന്നതിന്റെ അവസാന തീയതി - മാർച്ച് 15
കൂടുതൽ വിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടുക